രാജ്യത്തെ ബാങ്കിംഗ് മേഖല സുസ്ഥിരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിംഗ് മേഖല സുസ്ഥിരമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അദാനി കമ്പനികളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്കിന്‍റെ വിശദീകരണം.

മൂലധന ക്ഷമത, പണലഭ്യത, പ്രൊവിഷൻ കവറേജ്, ലാഭക്ഷമത തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങൾ ആരോഗ്യകരമായ നിലയിലാണെന്നും റിസർവ് ബാങ്ക് അറിയിച്ചു. രാജ്യത്തെ ബാങ്കുകൾ റിസർവ് ബാങ്കിന്‍റെ മാർഗ്ഗനിർദ്ദേശങ്ങളുടെ പരിധിയിലാണ്.

ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ സ്ഥിരതയെക്കുറിച്ച് ജാഗ്രത പാലിക്കുമെന്നും നിരീക്ഷിക്കുന്നത് തുടരുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. നിലവിലെ വിലയിരുത്തൽ അനുസരിച്ച്, ബാങ്കിംഗ് മേഖല സുസ്ഥിരവും മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതുമാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

K editor

Read Previous

ഭാവന വീണ്ടും മലയാളത്തില്‍; ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ട്രെയ്‍ലര്‍ പുറത്ത്

Read Next

കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷ ഉറപ്പാക്കണം; പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്