വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ കേരളത്തിൽ നടപ്പിലാക്കും: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ കേരളത്തിലെത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ശബരി പാതയ്ക്ക് 100 കോടി രൂപ ഉൾപ്പെടെ 2,033 കോടി രൂപയാണ് ഈ വർഷത്തെ ബജറ്റിൽ കേന്ദ്രം കേരളത്തിന് അനുവദിച്ചത്. സിൽവർ ലൈനിൽ ജനവികാരം കണക്കിലെടുക്കണമെന്നും ഉടൻ കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഏറെക്കാലമായി സംസ്ഥാനം കേന്ദ്രത്തിന്‍റെ സഹായം തേടുന്ന പദ്ധതിയാണ് അങ്കമാലി-ശബരി റെയിൽ പാത. 116 കിലോമീറ്റർ പാതയ്ക്കായി ഈ വർഷത്തെ ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 808 കോടി രൂപയും എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടിയും അനുവദിച്ചു.

K editor

Read Previous

കടമുറിയൊഴിപ്പിക്കാൻ മോഷണം; കെട്ടിട ഉടമയെ കണ്ടെത്താനായില്ല

Read Next

ഭാവന വീണ്ടും മലയാളത്തില്‍; ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ട്രെയ്‍ലര്‍ പുറത്ത്