ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി സുധീഷ് പൂക്കാട്ടിരിക്ക് 40, ഹൊസ്ദുർഗ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
എല്ലാ ശനിയാഴ്ചയും കാഞ്ഞങ്ങാട്ടെത്തി അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയും അരലക്ഷം രൂപയുടെ രണ്ട് ആൾജാമ്യത്തിലുമാണ് ഹൊസ്‌ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഒന്ന്) എയ്ഞ്ചൽ റോസ് ജോസ് ജാമ്യം നൽകിയത്. പാസ്‌പോർട്ട് കോടതിയിൽ നൽകണമെന്ന നിർദ്ദേശവും ഉത്തരവിലുണ്ട്.
ബുധനാഴ്ച കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ച് കഴിഞ്ഞ ദിവസം ഇയാൾക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കാഞ്ഞങ്ങാട് സൗത്തിലെ അനിൽകുമാർ, രാജപുരം കള്ളാർ സ്വദേശി ഷറഫുദ്ദീൻ എന്നിവരാണ് മുക്കുപണ്ടം പണയപ്പെടുത്തി മൂന്നുലക്ഷം രൂപ കൈക്കലാക്കിയത്. ഇവരുടെ മൊഴിയിലാണ് സുധീഷ് പിടിയിലായത്.
സ്വർണ്ണം പൂശിയ ചെമ്പ് സുധീഷാണ് തന്നതെന്നും പണയംവെച്ച് കിട്ടിയ പണം സുധീഷിന് നൽകിയെന്നുമായിരുന്നു അനിൽകുമാറിന്റെയും ഷറഫുദീന്റെയും മൊഴി. ഹൊസ്ദുർഗ് പോലീസ് മലപ്പുറം ഇടയൂരിലെ വീട്ടിലെത്തിയാണ് സുധീഷിനെ അറസ്റ്റ് ചെയ്തത്.