എഡ്ടെക്ക് ഭീമനായ ബൈജൂസിൽ വീണ്ടും പിരിച്ചുവിടൽ; ആയിരത്തോളം പേർക്ക് ജോലി നഷ്ട്ടപ്പെട്ടു

ബെം​ഗളൂരു: പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക കമ്പനികളിലൊന്നായ ബൈജൂസിൽ വീണ്ടും പിരിച്ചുവിടൽ തുടരുന്നു. എഞ്ചിനീയറിങ് വിഭാഗത്തിലെ 15 ശതമാനം ജീവനക്കാരെയാണ് രണ്ട് ദിവസത്തിനുള്ളിൽ പിരിച്ചുവിട്ടത്. കുറഞ്ഞത് 1,000 പേരെയെങ്കിലും പിരിച്ചുവിട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വാട്സാപ്പ് സന്ദേശങ്ങളിലൂടെയും ഗൂഗിൾ മീറ്റിലൂടെയുമാണ് പലരെയും പിരിച്ചുവിട്ടതെന്നും ആരോപണമുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ബൈജൂസ് 30 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതേ വിഭാഗത്തിൽ നിന്നുള്ള 15 ശതമാനം പേരെയാണ് ഇത്തവണ ബൈജൂസ് പിരിച്ചുവിട്ടത്. പിരിച്ചുവിടലുകളെക്കുറിച്ച് ബൈജൂസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

K editor

Read Previous

ഐഇഡി ഘടിപ്പിച്ച പെർഫ്യൂം ബോട്ടിലുമായി ലഷ്കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ

Read Next

ഏകീകൃത സിവില്‍ കോഡിൽ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല: കിരൺ റിജിജു