ജെല്ലിക്കെട്ടിന് അനുമതി നൽകാത്തതിൽ പ്രതിഷേധം; ദേശീയപാത ഉപരോധിച്ച് ആയിരങ്ങൾ

ചെന്നൈ: ജെല്ലിക്കെട്ടിന് അനുമതി നിഷേധിച്ചെന്ന് ആരോപിച്ച് തമിഴ്നാട്ടിൽ പ്രതിഷേധം. പ്രതിഷേധക്കാർ കൃഷ്ണഗിരി-ഹൊസൂർ-ബെംഗളൂരു ദേശീയപാത ഉപരോധിച്ചു. രണ്ട് മണിക്കൂറോളം ഉപരോധം തുടർന്ന പ്രതിഷേധക്കാർ അക്രമാസക്തരാകുകയും വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു.

ദേശീയ പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്കും പൊലീസുകാർക്കും നേരെ വ്യാപകമായ കല്ലേറുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചതായും അറസ്റ്റ് ചെയ്ത് നീക്കിയതായും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജെല്ലിക്കെട്ടിന് അനുമതി നല്‍കാത്തതല്ല, പരിപാടി നടത്താനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് പരിശോധിക്കാനുള്ള തീരുമാനത്തിനെതിരെയാണ് ആയിരക്കണക്കിന് യുവാക്കള്‍ പ്രതിഷേധിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ഹൊസൂർ സബ് കളക്ടറാണ് പരിശോധനയ്ക്ക് ഉത്തരവിട്ടത്.

K editor

Read Previous

ചെന്നൈ വിമാനത്താവളത്തില്‍ മള്‍ട്ടിപ്ലക്സുകള്‍ ആരംഭിച്ച് പിവിആർ; രാജ്യത്ത് ആദ്യം

Read Next

കെഎസ്ആർടിസി ബസിന് നേരെ തമിഴ്നാട്ടിലെ ഹൊസൂരിന് സമീപം കല്ലേറ്