ചെന്നൈ വിമാനത്താവളത്തില്‍ മള്‍ട്ടിപ്ലക്സുകള്‍ ആരംഭിച്ച് പിവിആർ; രാജ്യത്ത് ആദ്യം

ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈ വിമാനത്താവളത്തിൽ പിവിആർ മൾട്ടിപ്ലക്സുകൾ ആരംഭിച്ചു. അഞ്ച് സ്ക്രീനുകളാണ് വിപിആർ എയ്‌റോഹബ്ബിലുള്ളത്. വിമാനത്താവളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ മൾട്ടിപ്ലക്സാണ് വിപിആർ എയ്റോഹബ്. വിമാനം മാറികയറാന്‍ എത്തുന്നവർ, വിമാനം വൈകുന്നവർ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ മള്‍ട്ടിപ്ലക്സുകള്‍.

ഇതോടെ ചെന്നൈയിൽ മാത്രം 12 മൾട്ടിപ്ലക്സ് കോംപ്ലക്സുകളാണ് പിവിആറിനുള്ളത്. ആകെ 77 സ്ക്രീനുകളാണുള്ളത്. തമിഴ്നാട്ടിൽ 44 മൾട്ടിപ്ലക്സുകളാണ് പിവിആറിനുള്ളത്. ആകെ 88 സ്ക്രീനുകള്‍ ഉണ്ട്. ദക്ഷിണേന്ത്യയിൽ മൊത്തം 53 മൾട്ടിപ്ലക്സുകളാണ് വിപിആറിനുള്ളത്. ഇവയെല്ലാം കൂടി 328 സ്ക്രീനുകളുണ്ട്. 

ചെന്നൈ വിമാനത്താവളത്തിൽ പുതുതായി തുറന്ന മൾട്ടിപ്ലെക്സിൽ 1,155 സീറ്റുകളുണ്ട്. 2 കെ ആർജിബി പ്ലസ് പ്രൊജക്ഷനും നൂതന ഡോൾബി അറ്റ്മോസ് എച്ച്ഡി ഓഡിയോ സിസ്റ്റവും ഇതിലുണ്ട്. ഇന്ത്യയിലെയും ശ്രീലങ്കയിലെയും 78 നഗരങ്ങളിലായി 182 മൾട്ടിപ്ലെക്സുകളാണ് പിവിആറിനുള്ളത്. ആകെ 908 സ്ക്രീനുകളാണ് പിവിആറിനുള്ളത്. 

Read Previous

സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി

Read Next

ജെല്ലിക്കെട്ടിന് അനുമതി നൽകാത്തതിൽ പ്രതിഷേധം; ദേശീയപാത ഉപരോധിച്ച് ആയിരങ്ങൾ