ഖമറുദ്ദീനെതിരെ 116 കേസ്സുകൾ

കാഞ്ഞങ്ങാട്:ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സിൽ എം. സി. ഖമറുദ്ദീനും, പൂക്കോയയ്ക്കുമെതിരെ മൊത്തം 116 കേസ്സുകൾ. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും, പയ്യന്നൂർ പോലീസ് സ്റ്റേഷനിലുമാണ് ഇത്രയേറെ കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വെള്ളൂർ ആലിൻകീഴിൽ ഇർഫാന മൻസിലിൽ മുഹമ്മദലിയുടെ ഭാര്യ സമീറ മുഹമ്മദലി   36, വെള്ളൂർ ഇർഫാന മൻസിലിൽ അബ്ദുൾ റഹിമാൻ ഹാജിയുടെ മകൾ ഏ.പി. സുഹറ 55, വെസ്റ്റ് എളേരി പെരുമ്പട്ടയിലെ അബ്ദുൾ അസീസ് എന്നിവരുടെ പരാതികളിലാണ് ഇന്നലെ ചന്തേരയിൽ 3 കേസ്സുകൾ കൂടി റജിസ്റ്റർ ചെയ്തത്.

സമീറ മുഹമ്മദലി 2016 ഒക്ടോബർ 31-നാണ് ചെറുവത്തൂർ ഫാഷൻ ഗോൾഡിൽ 6 ലക്ഷം രൂപ നിക്ഷേപിച്ചത്. നിക്ഷേപത്തുകയിൽ നിന്ന് 3,54,000 രൂപ തിരികെ നൽകുകയും , ബാക്കിയുള്ള 2,46,000 രൂപ തിരിച്ചു കൊടുക്കാതെ വഞ്ചിച്ചുവെന്നാണ് സ്ത്രീയുടെ  പരാതി. ഏ.പി. സുഹറ 2017 ഒക്ടോബറിലാണ് ചെറുവത്തൂർ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ 18 ലക്ഷം രൂപ നിക്ഷേപിച്ചത്. ഇവർക്ക് 15 ലക്ഷം രൂപ തിരികെ ലഭിച്ചിരുന്നു.  ബാക്കിയുള്ള 3 ലക്ഷം രൂപ തിരിച്ചു കൊടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് എം.സി. ഖമറുദ്ദീൻ എംഎൽഏ,  ടി.കെ. പൂക്കോയ തങ്ങൾ എന്നിവർക്കെതിരെ ചന്തേര പോലീസ് വഞ്ചനാക്കുറ്റത്തിന് ഇന്നലെ കേസ്സെടുത്തത്.

LatestDaily

Read Previous

എം.സി.ഖമറുദ്ദീനെ ചോദ്യം ചെയ്യുന്നു

Read Next

നിക്ഷേപത്തട്ടിപ്പിൽ അറേബ്യൻ ജ്വല്ലറിയും