ബജറ്റിനെയും ധനമന്ത്രിയെയും പ്രശംസിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ച ബജറ്റ് നവ ഇന്ത്യയ്ക്ക് സുപ്രധാനമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. മൂലധനം, ഡിജിറ്റലൈസേഷൻ, ആധുനിക നഗരങ്ങൾ, യുവാക്കൾക്ക് നൈപുണ്യ നിക്ഷേപം, ഇടത്തരക്കാർക്കുള്ള നികുതി കുറയ്ക്കൽ എന്നീ അഞ്ച് നടപടികൾ ഉയർത്തിക്കാട്ടിയ കേന്ദ്രമന്ത്രി, വിപുലമായ ഇളവുകൾക്കൊപ്പം 2023 ലെ ബജറ്റ് എല്ലാവർക്കും പിന്തുണയും അവസരങ്ങളും ഉറപ്പാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.

കോവിഡും യൂറോപ്യൻ യുദ്ധവും ഉൾപ്പെടെയുള്ള വലിയ പ്രതിസന്ധികൾക്കിടയിൽ നിന്ന് ആ കൊടുങ്കാറ്റിന്‍റെ മറുവശത്തേക്ക് ആളുകളെ കൊണ്ടുവന്നതിനും പ്രധാനമന്ത്രിയോടും ധനമന്ത്രിയോടും നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

K editor

Read Previous

‘ഓൾഡ് പൊളിറ്റിക്കൽ’; ബജറ്റ് അവതരണത്തിനിടെ ചിരി പടർത്തി ധനമന്ത്രിയുടെ നാവ്പിഴ

Read Next

കേരളത്തെ പരിഗണിക്കാതെ ബജറ്റ് അവതരണം; സംസ്ഥാനം മുന്നോട്ട് വച്ച പാക്കേജുകളോട് മൗനം