ബജറ്റ്; നികുതി സ്ലാബിൽ ഇളവ്, സംസ്ഥാന സർക്കാരുകൾക്ക് 50 വർഷത്തെ പലിശരഹിത വായ്പ

ന്യൂ ഡൽഹി: ആദായനികുതി പരിധി അഞ്ച് ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമായി ഉയർത്തി. ഇനി മുതൽ 7 ലക്ഷം രൂപ വരെ നികുതിയില്ല. അതേസമയം, പുതിയ നികുതി ഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ളവർക്ക് മാത്രമേ ഈ പ്രയോജനം ലഭിക്കൂ. പഴയ ഘടനയിൽ ഉൾപ്പെട്ടവർക്ക് ഇത് 5 ലക്ഷം രൂപയായി തുടരും. നികുതി സ്ലാബ് അഞ്ചായി കുറച്ചു. 3 ലക്ഷം രൂപ വരെ നികുതിയില്ല.

3 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 5 ശതമാനമാണ് നികുതി. 6 മുതൽ 9 വരെ 10 ശതമാനവും 9 മുതൽ 12 വരെ 15 ശതമാനവുമാണ് നികുതി നിരക്ക്. 12 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർക്ക് 20 ശതമാനവും 15 ലക്ഷത്തിന് മുകളിലുള്ളവർക്ക് 30 ശതമാനവുമാണ് നികുതി. ആദായനികുതി റിട്ടേൺ നടപടികളുടെ ദിവസങ്ങളുടെ എണ്ണം 16 ദിവസമായി കുറച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരുകൾക്ക് 50 വർഷത്തെ പലിശരഹിത വായ്പ നൽകുന്നത് തുടരുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയിലും നിക്ഷേപത്തിലും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനങ്ങൾക്ക് വായ്പ പ്രഖ്യാപിച്ചത്. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്പയാണിത്.

രാജ്യത്ത് 50 പുതിയ വിമാനത്താവളത്തിൽ നിർമിക്കുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഹെലിപ്പാഡുകൾ, വാട്ടർ എയ്റോ ഡ്രോണുകൾ, ലാൻഡിങ് ഗ്രൗണ്ടുകൾ എന്നിവ പുതുക്കി വ്യോമഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ പ്രഖ്യാപിച്ചു.

K editor

Read Previous

ഗാന്ധി കുടുംബത്തിലുള്ളവർക്ക് സംഭവിച്ചത് അപകടം; വിവാദ പരാമർശം നടത്തി ബിജെപി മന്ത്രി

Read Next

മലയാള സിനിമകളെ പിന്തള്ളി കേരളത്തിൽ ‘പഠാന്‍റെ’ വിജയക്കുതിപ്പ്; എലോണിനു മോശം പ്രതികരണം