ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂ ഡൽഹി: 2023-24 ലെ പൊതു ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് വർഷമായതിനാൽ ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കാനാണ് സാധ്യത. ആദായനികുതി, ഭവനവായ്പ പലിശയിളവ് തുടങ്ങിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. അഞ്ചാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്.
അടുത്ത വർഷം 6.8 ശതമാനം വരെ വളർച്ച മാത്രമേ നേടാൻ കഴിയൂ എന്ന സാമ്പത്തിക സർവേ റിപ്പോർട്ട് കണക്കിലെടുത്ത് വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ബജറ്റിലുണ്ടാകും. ധനക്കമ്മി കുറയ്ക്കാനുള്ള നീക്കങ്ങളും പ്രതീക്ഷിക്കാം.ആദായനികുതി സ്ലാബിൽ മാറ്റമുണ്ടാകുമോ എന്നാണ് ജനം പ്രതീക്ഷയോടെ നോക്കുന്നത്.