മുൻ കേന്ദ്ര നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്ര നിയമ മന്ത്രിയുമായ ശാന്തി ഭൂഷൺ (97) അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ വസതിയിൽ രാത്രി ഏഴ് മണിയോടെയായിരുന്നു അന്ത്യം.

അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തിൽ വന്ന 1977-79 കാലഘട്ടത്തിലെ മൊറാർജി ദേശായി സർക്കാരിൽ നിയമമന്ത്രിയായിരുന്നു. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്‍റെ പിതാവാണ്. ആം ആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയാണ് ശാന്തി ഭൂഷൺ.

Read Previous

സൗബിന്‍ ഷാഹിർ ചിത്രം ‘രോമാഞ്ച’ത്തിൻ്റെ ട്രെയിലർ പുറത്ത്

Read Next

ജാർഖണ്ഡിലെ ധൻബാദിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 14 മരണം