ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിൽ പ്രതിയായ ശങ്കർ മിശ്രയ്ക്ക് ജാമ്യം. ചൊവ്വാഴ്ചയാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചതിന് ജനുവരി 6നാണ് മിശ്രയെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ വച്ചാണ് ഡൽഹി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജനുവരി 21ന് മിശ്രയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടിയിരുന്നു. ജനുവരി 25നാണ് ജാമ്യം തേടി കോടതിയെ സമീപിച്ചത്. മൂത്രമൊഴിച്ചത് താനല്ലെന്ന് ശങ്കർ മിശ്ര നേരത്തെ അവകാശപ്പെട്ടിരുന്നു. അത് മറ്റാരെങ്കിലുമോ ആ സ്ത്രീ തന്നെയോ ചെയ്തത് ആകാമെന്ന് ശങ്കർ പറഞ്ഞിരുന്നു.
അതേസമയം, മദ്യലഹരിയിൽ സഹയാത്രികയുടെ ശരീരത്തിൽ മൂത്രമൊഴിച്ചതായി ശങ്കർ തന്നോട് പറഞ്ഞതായി വിമാനത്തിലെ മറ്റൊരു യാത്രക്കാരൻ വെളിപ്പെടുത്തി. ബോധം വീണ്ടെടുത്തപ്പോൾ കുഴപ്പത്തില്‍പ്പെട്ടെന്ന് തോന്നുന്നുവെന്ന് തന്നോട് പറഞ്ഞെന്നും യാത്രക്കാരൻ കൂട്ടിച്ചേർത്തു.