അടുത്ത സാമ്പത്തിക വർഷം രാജ്യം 6-6.8% വളർച്ച നേടും: സാമ്പത്തിക സർവേ റിപ്പോർട്ട്

ന്യൂ ഡൽഹി: അടുത്ത സാമ്പത്തിക വർഷത്തിൽ (2023-24) ഇന്ത്യ 6 മുതൽ 6.8 % വരെ വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ റിപ്പോർട്ട് സഭയിൽ അവതരിപ്പിച്ചു. അടുത്ത സാമ്പത്തിക വർഷത്തിൽ സാമ്പത്തിക വളർച്ചാ നിരക്ക് മന്ദഗതിയിലാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യം ഏഴ് ശതമാനം വളർച്ച കൈവരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷത്തെ സർവേയിൽ 8 മുതൽ 8.5 % വരെ വളർച്ച പ്രതീക്ഷിച്ചിരുന്നു. നടപ്പുവർഷത്തെ വളർച്ച മൂന്നു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 2021-22ൽ 8.7 ശതമാനം വളർച്ച നേടി. 2020-21ൽ വളർച്ച മൈനസ് (-) 6.6 ശതമാനമായിരുന്നു. 2019-20ൽ 3.7 ശതമാനം വളർച്ചയാണ് രാജ്യം രേഖപ്പെടുത്തിയത്.

കൊവിഡ് വാക്സിനേഷനടക്കം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കാൻ സഹായിച്ചതായി സാമ്പത്തിക സർവേ പറയുന്നു. കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധിയെ രാജ്യം അതിജീവിച്ചു. നടപ്പുവർഷം ധനക്കമ്മി 6.4 ശതമാനമാണ്. സേവന മേഖലയിലെ വളർച്ച 9.1 ശതമാനമായി ഉയർന്നു. എന്നിരുന്നാലും, വ്യവസായ രംഗത്ത് കനത്ത പ്രഹരമുണ്ടായി. വളർച്ച 10.3 ശതമാനത്തിൽ നിന്ന് 4.2 ശതമാനമായി കുറഞ്ഞു. കാർഷിക മേഖലയിൽ നേരിയ പുരോഗതിയുണ്ടായെന്നും സർവേയിൽ പറയുന്നു.

K editor

Read Previous

വരുണ്‍ ധവാൻ – ജാൻവി കപൂര്‍ ചിത്രം ‘ബവാല്‍’ വൈകും; റിലീസ് നീട്ടിവച്ചു

Read Next

മദ്യലഹരിയിൽ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം; ശങ്കര്‍ മിശ്രയ്ക്ക് ജാമ്യം