വരുണ്‍ ധവാൻ – ജാൻവി കപൂര്‍ ചിത്രം ‘ബവാല്‍’ വൈകും; റിലീസ് നീട്ടിവച്ചു

വരുൺ ധവാന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ബവാൽ. നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. ഇപ്പൊൾ ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചതായാണ് റിപ്പോർട്ടുകൾ.

നേരത്തെ പ്രഖ്യാപിച്ചതുപോലെ വരുൺ ധവാൻ ചിത്രം ഏപ്രിൽ 7ന് റിലീസ് ചെയ്യില്ലെന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വീറ്റ് ചെയ്തു. വിഎഫ്എക്സ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാകാത്തതിനാലാണ് റിലീസ് മാറ്റിവച്ചത്. ചിത്രത്തിന്‍റെ പ്രമേയം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വരുൺ ധവാന്‍റെ ‘ബേഡിയ’ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്.

അമർ കൗശിക് സംവിധാനം ചെയ്ത ചിത്രത്തിൽ കൃതി സനോനാണ് നായിക. വരുൺ ധവാൻ ഭാസ്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, കൃതി സനോൻ ഡോ. അനികയായി വേഷമിടുന്നു. ജിഷ്ണു ഭട്ടാചാര്യയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്.

Read Previous

ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമായി വിശാഖപട്ടണം; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

Read Next

അടുത്ത സാമ്പത്തിക വർഷം രാജ്യം 6-6.8% വളർച്ച നേടും: സാമ്പത്തിക സർവേ റിപ്പോർട്ട്