ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂ ഡൽഹി: അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കേന്ദ്ര ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്‍റിൽ അവതരിപ്പിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കും. ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ചുമതലയേറ്റ ശേഷം ആദ്യമായി പാർലമെന്‍റിന്‍റെ ഇരുസഭകളെയും അഭിസംബോധന ചെയ്തു.
വിനിമയ നിരക്കിന്‍റെ കാര്യത്തിൽ ഇന്ത്യ 5ആമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണെന്നും വാങ്ങൽ ശേഷി തുല്യതയുടെ കാര്യത്തിൽ 3ആമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണെന്നും സാമ്പത്തിക സർവേ എടുത്തുകാണിക്കുന്നു. ഉയർന്ന മൂലധനച്ചെലവ്, സ്വകാര്യ ഉപഭോഗം, ചെറുകിട ബിസിനസുകൾക്കുള്ള വായ്പാ വളർച്ച, കോർപ്പറേറ്റ് ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്തൽ, കുടിയേറ്റ തൊഴിലാളികളുടെ നഗരങ്ങളിലേക്കുള്ള തിരിച്ചുവരവ് എന്നിവയാണ് ജിഡിപി വളർച്ചയെ നയിക്കുന്നതെന്ന് സാമ്പത്തിക സർവേ 2023 പറയുന്നു.
അടുത്ത സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനം 11 % വളർച്ച കൈവരിക്കുമെന്ന് സർവേ പ്രതീക്ഷിക്കുന്നു. സാധാരണയായി ബജറ്റിന് ഒരു ദിവസം മുമ്പാണ് സാമ്പത്തിക സർവേ അവതരിപ്പിക്കുന്നത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്‍റെ (സിഇഎ) മാർഗനിർദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പാണ് ഇത് തയ്യാറാക്കുന്നത്.