ഇ-മാലിന്യങ്ങളെക്കുറിച്ച് ശരിയായ ബോധവത്ക്കരണം നൽകേണ്ടത് അത്യാവശ്യം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 15 മുതൽ 17 ശതമാനം വരുന്ന ഇ-മാലിന്യങ്ങൾ മാത്രമാണ് രാജ്യത്ത് പുനരുപയോഗം ചെയ്യപ്പെടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർദ്ധിച്ച് വരുന്ന ഇ-മാലിന്യങ്ങളെക്കുറിച്ച് മൻ കീ ബാത്തിനിടയിലാണ് പ്രധാനമന്ത്രി പരാമർശിച്ചത്. ഇ-മാലിന്യം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ശരിയായ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ അത്യാധുനിക ഉപകരണങ്ങൾ ഭാവിയിലെ ഇ-മാലിന്യമാണ്. ഒരു വ്യക്തി പുതിയ മൊബൈലോ മറ്റോ വാങ്ങുമ്പോൾ പഴയ മൊബൈൽ എന്താണ് ചെയ്തതെന്നത് പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇ-മാലിന്യങ്ങൾ ശരിയായി കൈകാര്യം ചെയ്താൽ അത് പരിസ്ഥിതിക്ക് ഗുണം ചെയ്യുമെന്ന് മാത്രമല്ല, റീസൈക്കിള്‍, റീയൂസ് എന്നീ ആശയങ്ങൾ വളർത്തിയെടുക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

K editor

Read Previous

എന്‍പിഎസില്‍ ചേരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തില്‍ 11% ഇടിവ്

Read Next

ഭാരത് ജോഡോ യാത്രയുടെ സമാപന പ്രസംഗത്തിൽ വികാരാധീനനായി രാഹുൽ ഗാന്ധി