എന്‍പിഎസില്‍ ചേരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തില്‍ 11% ഇടിവ്

ന്യൂഡല്‍ഹി: എൻപിഎസിൽ ചേരുന്ന സർക്കാർ ജീവനക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്. 2022 ഏപ്രിൽ-നവംബർ കാലയളവിൽ ഇത് 11% ഇടിഞ്ഞ് നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏപ്രിൽ-നവംബർ കാലയളവിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 2,85,226 സർക്കാർ ജീവനക്കാർ മാത്രമാണ് എൻപിഎസിൽ ചേർന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3,21,255 വരിക്കാരുണ്ടായിരുന്നു. പല സംസ്ഥാനങ്ങളും പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങാൻ തീരുമാനിച്ചതിനാലാണിത്.

2019 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 2019 മുതലാണ്, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുതിയ തൊഴിലവസരങ്ങളുടെ അളവുകോലായി എൻപിഎസിൽ ചേരുന്ന ആളുകളുടെ എണ്ണം പുറത്തുവിടാൻ തുടങ്ങിയത്.

K editor

Read Previous

സാമ്പത്തിക വളർച്ചയിൽ ഇടിവുണ്ടാകും; ഇന്ത്യ തിളക്കമുള്ള ഇടമായി തുടരുമെന്നും ഐഎംഎഫ്

Read Next

ഇ-മാലിന്യങ്ങളെക്കുറിച്ച് ശരിയായ ബോധവത്ക്കരണം നൽകേണ്ടത് അത്യാവശ്യം: പ്രധാനമന്ത്രി