ജോജു ജോര്‍ജ്ജിന്‍റെ ‘ഇരട്ട’ ഫെബ്രുവരി മൂന്നിന്; പ്രൊമോ ഗാനം പുറത്ത്

പ്രേക്ഷകരെ ആകാംഷാഭരിതരാക്കിയ ‘ഇരട്ട’യുടെ ട്രെയിലറിന് പിന്നാലെ റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ഫെബ്രുവരി മൂന്നിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രൊമോ ഗാനം പുറത്തുവിട്ടു.

ബെനഡിക്ട് ഷൈൻ, അഖിൽ ജെ ചന്ദ് എന്നിവർക്കൊപ്പം നടൻ ജോജു ജോർജും ചേർന്നാണ് ജനപ്രിയ നാടൻ പാട്ടായ ‘എന്തിനാടി പൂങ്കുയിലേ’ ആലപിച്ചിരിക്കുന്നത്. ഇരട്ട പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ ജോജു തന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്.

അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് എംജി കൃഷ്ണനാണ്. അഞ്ജലി, ശ്രീനന്ദ, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ , അഭിറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Read Previous

കേന്ദ്ര ബജറ്റ് സമ്മേളനത്തിന് തുടക്കം; രാഷ്ട്രപതി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും

Read Next

വാടക കുടിശ്ശിക; മുംബൈ കേരളാ ഹൗസിന് ജപ്തി ഭീഷണി