പാറപ്പള്ളിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

സ്വന്തം ലേഖകൻ

അമ്പലത്തറ: പാറപ്പള്ളിയിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബന്തടുക്കയിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും മംഗളൂരുവിൽ നിന്നും പനത്തടിയിലേക്ക് പഴവർഗ്ഗങ്ങളുമായി പോകുകയായിരുന്ന വാഹനവും തമ്മിലിടിച്ചാണ് അപകടം.

പാണത്തൂർ ചെറുപനത്തടിയിലെ പരേതനായ അറബ്്ലാന്റ് അബ്ദുല്ല ഹാജിയുടെ മകൻ പി. കെ. യൂസഫാണ് 30,  വാഹനാപകടത്തിൽ മരിച്ചത്. വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. പാറപ്പള്ളിയിൽ പഴം കയറ്റിയ പിക്ക് അപ്പ് വാഹനം സ്വകാര്യ ബസ്സിലിടിക്കുകയായിരുന്നു.

യൂസഫ് അപകട സ്ഥലത്ത് തന്നെ മരിച്ചു. വാഹനത്തിൽ യൂസഫിനൊപ്പമുണ്ടായിരുന്ന ചുള്ളിക്കരയിലെ റസാഖിന്റെ മകൻ  മുഹമ്മദ് ഷിയാസ് 19, പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അഗ്നിരക്ഷാ സേനയെത്തി  വാഹനം പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. പനത്തടിയിൽ പഴക്കച്ചവടം നടത്തുന്ന യൂസഫ് ഇന്നലെ രാത്രിയിലാണ് പഴവർഗ്ഗങ്ങൾ കൊണ്ടുവരാൻ മംഗളൂരുവിലേക്ക് പോയത്. മൃതദേഹം അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. അപകട വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ ടി.കെ. മുകുന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംഭവ സ്ഥലത്തെത്തിയിരുന്നു.

പരേതന്റെ ഭാര്യ: സുലേഖ, മകൾ: നിദാ ഫാത്തിമ. സഹോദരങ്ങൾ : അബ്ദുൾ റഹ്മാൻ, ഹനീഫ, ഫൈസൽ, സാദിഖ്, സീനത്ത്, പരേതനായ മൊയ്തീൻ കുഞ്ഞി.

LatestDaily

Read Previous

ബിജെപിയുമായി വീണ്ടും സഖ്യം ചേരുന്നതിനെക്കാൾ ഭേദം മരണം: നിതീഷ് കുമാർ

Read Next

യുവതിയെ കയറിപ്പിടിച്ച പോലീസുദ്യോഗസ്ഥന് സസ്പെൻഷൻ