ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പട്ന: ബി.ജെ.പിയുമായി വീണ്ടും സഖ്യമുണ്ടാക്കുന്നതിനേക്കാൾ നല്ലത് മരണമാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജനതാദളുമായി സഖ്യം വേണ്ടെന്ന ബി.ജെ.പി സംസ്ഥാന നിർവാഹക സമിതിയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു നിതീഷ് കുമാർ.
ബിഹാറിൽ ബിജെപിയുടെ ഏറ്റവും മികച്ച വിജയം ജെഡിയുവുമായി സഖ്യമുണ്ടാക്കിയ തിരഞ്ഞെടുപ്പിലാണെന്ന് നിതീഷ് ഓർമ്മിപ്പിച്ചു. ജെഡിയു-ബിജെപി സഖ്യത്തിന് മുസ്ലീം വോട്ടുകൾ പോലും ലഭിച്ചിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള ഭയം മറന്നാണ് മുസ്ലീങ്ങൾ സഖ്യത്തെ പിന്തുണച്ചത്. മുസ്ലീങ്ങളെ സംരക്ഷിക്കാനുള്ള മഹാത്മാഗാന്ധിയുടെ പ്രതിബദ്ധതയോട് വിയോജിച്ചവരാണ് അദ്ദേഹത്തെ വധിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയുവിന് ബിജെപിയേക്കാൾ കുറവ് സീറ്റുകൾ ലഭിച്ചതിനാൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ ഞാൻ വിമുഖത കാണിച്ചു. ജെഡിയു വോട്ടുകൾ ലഭിച്ചതിനാലാണ് ബിജെപിക്ക് മികച്ച വിജയം നേടാനായത്. അതേസമയം, ജെഡിയുവിന് ബിജെപിയുടെ വോട്ടുകൾ ലഭിച്ചിട്ടില്ലെന്നും നിതീഷ് കുമാർ പറഞ്ഞു.