ഫൈസലിന് അനുകൂല വിധി; ലക്ഷ്യദ്വീപ് ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചു

ന്യൂഡൽഹി: അടുത്ത മാസം 27ന് പ്രഖ്യാപിച്ച ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചു. മുൻ എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷാനടപടി ഹൈക്കോടതി മരവിപ്പിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. വിജ്ഞാപനം പുറപ്പെടുവിക്കുന്നത് മാറ്റിവച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനാൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം പരിഗണിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഫൈസലിനെ ധൃതിപിടിച്ച് അയോഗ്യനാക്കിയതിനെയും കോടതി വിമർശിച്ചു.

Read Previous

സംഗീത പരിപാടിക്കിടെ ഗായകന്‍ കൈലാഷ് ഖേറിന് നേരെ ആക്രമണം

Read Next

ചാറ്റ് ജിപിടി നിരോധിച്ച് യുഎസിലെയും ഇന്ത്യയിലെയും സർവകലാശാലകൾ