ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: സിപിഐ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുന്നത് രാഷ്ട്രീയ പക്വത മൂലമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ത്രിപുരയിൽ കോൺഗ്രസ് സഖ്യമാകാമെങ്കിൽ അത് ശ്രീനഗറിൽ വരുന്നതിൽ തെറ്റില്ല. രാഷ്ട്രീയ പക്വത കാണിക്കേണ്ട സമയമാണിതെന്നും രാജ പറഞ്ഞു. പിണറായിയുടെ സങ്കുചിത കാഴ്ചപ്പാട് കാരണമാണ് സി.പി.എം വിട്ടുനിൽക്കുന്നതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പിയും വ്യക്തമാക്കി.
അതേസമയം, ശ്രീനഗറിൽ നടക്കുന്ന ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്നും ആരൊക്കെയാണ് പങ്കെടുക്കുന്നതെന്ന് അറിയില്ലെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. സി.പി.എം. പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിക്ക പ്രതിപക്ഷ പാർട്ടികളും ഭാരത് ജോഡോ യാത്രയെ പിന്തുണച്ചിരുന്നു. നേതാക്കൾ രാഹുലിനൊപ്പം ഉണ്ടായിരുന്നു. അവരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.