ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബെംഗളൂരു: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തെലുങ്ക് നടൻ നന്ദമുരി താരകരത്നയുടെ നില ഗുരുതരമായി തുടരുന്നു. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് നടനുമായ എൻ ടി രാമ റാവുവിന്റെ ചെറുമകനാണ് അദ്ദേഹം. വെള്ളിയാഴ്ച ആന്ധ്രാപ്രദേശിലെ കുപ്പത്ത് തെലുങ്ക് ദേശം പാർട്ടിയുടെ റാലിയിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.
കുപ്പത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് ബംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. തെലുങ്ക് സൂപ്പർസ്റ്റാറും താരകരത്നയുടെ ബന്ധുവുമായ ജൂനിയർ എൻടിആർ, ആരോഗ്യമന്ത്രി കെ സുധാകർ എന്നിവർ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു.