പ്രശസ്ത കന്നഡ ഹാസ്യനടൻ മന്‍ദീപ് റോയ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ ഹാസ്യനടൻ മന്‍ദീപ് റോയ് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ 1.30 ഓടെ കാവൽ ഭൈരസാന്ദ്രയിലെ വസതിയിലായിരുന്നു അന്ത്യം. അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ശങ്കർ നാഗിന്‍റെ സിനിമകളിലൂടെയാണ് കൂടുതൽ അറിയപ്പെടുന്നത്. 1981 ൽ പുറത്തിറങ്ങിയ ‘മിഞ്ചിന ഊട്ട’ ആയിരുന്നു ആദ്യ ചിത്രം.

ബേങ്കിയ ബെല്ലെ, അക്ഷ്മിക, യേലു സുതിക കൊട്ടെ, ഗീത, അമൃതധാരെ, കുരിഗാലു സാര്‍ കുരിഗാഗു എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

അന്തരിച്ച നടനും സംവിധായകനുമായ ശങ്കർ നാഗിന്‍റെ അടുത്ത സുഹൃത്തായിരുന്നു മന്‍ദീപ് റോയ്. മന്‍ദീപ് റോയിയുടെ ഹാസ്യ വേഷങ്ങൾ ഒരുകാലത്ത് ശങ്കർ നാഗിന്‍റെ സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളിലൊന്നായിരുന്നു.

K editor

Read Previous

പ്രശസ്ത നടി ആനി വേഴ്ഷിങ് അന്തരിച്ചു

Read Next

തെലുങ്ക് നടൻ നന്ദമൂരി താരകരത്ന ഗുരുതരാവസ്ഥയിൽ; ആശുപത്രിയിൽ സന്ദർശിച്ച് ജൂനിയർ എൻടിആർ