പ്രശസ്ത നടി ആനി വേഴ്ഷിങ് അന്തരിച്ചു

കാലിഫോര്‍ണിയ: നടി ആനി വേഴ്ഷിങ് (45) അന്തരിച്ചു. അർബുദ ബാധിതയായി ചികിത്സയിലായിരിക്കെയാണ് അന്ത്യം. നടിയുടെ മാനേജർ ക്രേഗ് ഷിനേയ്ഡറാണ് മരണവിവരം അറിയിച്ചത്.

ടെലിവിഷൻ പരമ്പരകളിലൂടെയാണ് ആനി വേഴ്ഷിങ് ശ്രദ്ധ നേടിയത്. 2002 ൽ പുറത്തിറങ്ങിയ സ്റ്റാർ ട്രെക്ക്: എന്‍റർപ്രൈസിലൂടെയാണ് അവർ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. എയ്ഞ്ചൽ, കോൾഡ് കേസ്, 24, നോ ഓർഡിനറി ഫാമിലി, ഡൗട്ട് എന്നിവയുൾപ്പെടെ 50 ലധികം സീരീസുകളിൽ അഭിനയിച്ചിട്ടുണ്ട്.

ബ്രൂഡ് ഓൾമെറ്റി, ബില്ലോ ദി ബെല്‍റ്റ് വേ തുടങ്ങിയ ചിത്രങ്ങളിലും ആനി അഭിനയിച്ചിട്ടുണ്ട്.

Read Previous

മുംബൈയിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

Read Next

പ്രശസ്ത കന്നഡ ഹാസ്യനടൻ മന്‍ദീപ് റോയ് അന്തരിച്ചു