‘പ്രണയ വിലാസം’; ചിത്രം ഫെബ്രുവരി 17 ന് തീയേറ്ററുകളിൽ

സൂപ്പർ ശരണ്യയ്ക്ക് ശേഷം അർജുൻ അശോകനും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘പ്രണയ വിലാസം’ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 17ന് തീയേറ്ററുകളിലെത്തും. റിലീസ് വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് നിർമ്മാതാക്കൾ പുതിയ പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്. നിഖിൽ മുരളിയാണ് സംവിധായകൻ. ജ്യോതിഷ് എം, സുനു എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സൂപ്പർ ശരണ്യയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മമിതയും ചിത്രത്തിലുണ്ട്. മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഷിനോസാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഷാൻ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. 

സിബി ചവറയും രഞ്ജിത്ത് നായരും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. രാജേഷ് പി വേലായുധൻ ആണ് ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവർ ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ബിനു നെപ്പോളിയനാണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്.

K editor

Read Previous

അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ്; കിരീടം ചൂടി ഇന്ത്യ

Read Next

കാശ്മീർ സുരക്ഷിതമെങ്കിൽ അമിത് ഷാ ജമ്മുവിൽനിന്ന് ലാൽ ചൗക്കിലേക്ക് നടക്കാത്തതെന്ത്: രാഹുൽ