ബിജെപി അധികാരത്തിലെത്തിയാൽ എല്ലാ മുഗള്‍ പേരുകളും മാറ്റും; ബംഗാൾ പ്രതിപക്ഷ നേതാവ്

കൊല്‍ക്കത്ത: ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ മുഗളൻമാരുടെ പേരിലുള്ള എല്ലാ സ്ഥലങ്ങളും കണ്ടെത്തി പുനർനാമകരണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ‘മുഗൾ ഗാർഡൻസ്’ ഉൾപ്പെടെയുള്ള പൂന്തോട്ടങ്ങളെ രാഷ്ട്രപതി ഭവൻ ‘അമൃത് ഉദ്യാൻ’ എന്ന് പുനർനാമകരണം ചെയ്തതിനു പിന്നാലെയാണ് സുവേന്ദു അധികാരിയുടെ പരാമർശം.

മുഗളൻമാർ നിരവധി ഹിന്ദുക്കളെ കൊല്ലുകയും ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു. അവരുടെ പേരിലുള്ള എല്ലാ സ്ഥലങ്ങളും കണ്ടെത്തി പുനർനാമകരണം ചെയ്യണം. ബംഗാളിൽ അധികാരത്തിൽ വന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ ബ്രിട്ടീഷ്, മുഗൾ പേരുകളും നീക്കം ചെയ്യുമെന്നും അധികാരി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികമായ ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി രാഷ്ട്രപതി ഭവനിലെ പൂന്തോട്ടത്തിന്‍റെ പേര് മാറ്റിയതായി രാഷ്ട്രപതി ഭവൻ അറിയിച്ചിരുന്നു. രാഷ്ട്രപതി ഭവന് പുറത്തുള്ള ചർച്ച് റോഡിൽ ‘മുഗൾ ഗാർഡൻ’ എന്ന് എഴുതിയ ബോർഡിനു പകരം ‘അമൃത് ഉദ്യാൻ’ എന്ന് എഴുതിയ പുതിയ ബോർഡ് സ്ഥാപിച്ചിരുന്നു.

K editor

Read Previous

പദ്മ പുരസ്കാര ജേതാക്കളുടെ ജീവിതകഥ വായിച്ചറിയാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

Read Next

ജോഡോ യാത്രയ്ക്ക് സമാപനം; ശ്രീനഗറിൽ സമാപന സമ്മേളനം നാളെ