ഭാരത് ജോഡോ; രാഹുലിനൊപ്പം പങ്കുചേർന്ന് മെഹബൂബ മുഫ്തിയും

ശ്രീനഗര്‍: പിഡിപി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ജമ്മു കശ്മീരിൽ പര്യടനം നടത്തുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്നു. ശനിയാഴ്ച അവാന്തിപോരയിലാണ് മെഹബൂബ മുഫ്തി രാഹുലിനൊപ്പം ചേർന്ന് നടന്നത്. മറ്റൊരു മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയും കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു.

2019ല്‍ പുല്‍വാമ ജില്ലയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ വീരമൃത്യു വരിച്ച 40 സിആർപിഎഫ് ജവാൻമാർക്ക് ആദരമർപ്പിച്ച് ശനിയാഴ്ച രാഹുൽ ഗാന്ധി പുഷ്പപാർച്ചനയും നടത്തി.

സുരക്ഷാ വീഴ്ചയുടെ പേരില്‍ ഒരു ദിവസത്തേക്ക് താത്കാലികമായി നിർത്തിവെച്ച ഭാരത് ജോഡോ യാത്ര ശനിയാഴ്ച ജമ്മു കശ്മീരിലെ അവാന്തിപ്പോരയില്‍ നിന്നാണ് പുനരാരംഭിച്ചത്. അവാന്തിപ്പോരയിലെ യാത്രയില്‍ പ്രിയങ്ക ഗാന്ധിയും പങ്കുചേര്‍ന്നു.

K editor

Read Previous

ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസും ബിജെപിയും

Read Next

ഫഹദ് ഇനി കന്നഡയിലും; ബഗീരയിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്നു