രണ്ട് ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ മധ്യപ്രദേശിൽ തകർന്നുവീണു

മധ്യപ്രദേശ്: രണ്ട് ഇന്ത്യൻ വ്യോമസേന യുദ്ധവിമാനങ്ങൾ ശനിയാഴ്ച മധ്യപ്രദേശിലെ മൊറേനയിൽ തകർന്നുവീണു. സുഖോയ്-30, മിറാഷ് 2000 വിമാനങ്ങൾ ആണ് മൊറേനയ്ക്ക് സമീപം തകർന്നുവീണത്. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

ഐഎഎഫ് അന്വേഷണത്തിന് ഉത്തരവിട്ടു. ഗ്വാളിയോർ വ്യോമത്താവളത്തിൽനിന്നു പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനങ്ങളാണ് തകർന്നുവീണത്. രണ്ട് വിമാനങ്ങളുടെയും പൈലറ്റുമാർ പരിക്കുകളോടെ രക്ഷപ്പെട്ടു.

Read Previous

2022ൽ ഇന്ത്യന്‍ ബോക്സ് ഓഫീസ് നേടിയത് 10,637 കോടി!

Read Next

കടുവ സങ്കേത പരിധിക്കുള്ളില്‍ നിന്ന് മാറുന്ന കുടുംബങ്ങള്‍ക്ക് 15 ലക്ഷം നഷ്ടപരിഹാരം