ചലച്ചിത്ര-സീരിയൽ നിര്‍മ്മാതാവ് വി ആര്‍ ദാസ് അന്തരിച്ചു

ചലച്ചിത്ര-സീരിയൽ നിർമ്മാതാവ് വി.ആർ ദാസ് (73) അന്തരിച്ചു. 50 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് അടുത്തിടെയാണ് അദ്ദേഹം നാട്ടിൽ സ്ഥിരവാസം തുടങ്ങിയത്. കലാമൂല്യമുള്ള സിനിമകള്‍ക്കായി ലാഭേച്ഛയില്ലാതെ നിക്ഷേപം നടത്തിയ അദ്ദേഹം മൂന്ന് സിനിമകൾ, രണ്ട് മെഗാ സീരിയലുകൾ, ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്‍ററികൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്.

പി എൻ മേനോൻ സംവിധാനം ചെയ്ത നേര്‍ക്കുനേര്‍, അശോക് ആർ നാഥ് സംവിധാനം ചെയ്ത മിഴികൾ സാക്ഷി, സുഭാഷ് തിരുവിൽവാമല സംവിധാനം ചെയ്ത കളർ ബലൂൺ തുടങ്ങിയ ചിത്രങ്ങൾ വി ആർ ദാസ് നിർമ്മിച്ചിട്ടുണ്ട്. യു.എ.ഇ പശ്ചാത്തലമാക്കി മണല്‍ നഗരം, ഡ്രീം സിറ്റി എന്നീ സിരിയലുകളാണ് അദ്ദേഹം നിർമ്മിച്ചത്. മണല്‍ നഗരത്തിന്‍റെ സംവിധാനം ശ്യാമപ്രസാദും ഡ്രീം സിറ്റിയുടേത് സജി സുരേന്ദ്രനുമായിരുന്നു.

ഭാര്യ: വിലാസിനി, മക്കൾ: രജിത ദാസ്, സജിത ദാസ്, മരുമക്കൾ: രജോഷ് നായർ, ശ്രീജിത്ത്. മൂന്ന് കൊച്ചുമക്കളുണ്ട്.

Read Previous

അടൂരിന്റെ ‘സ്വയംവര’ത്തിൻ്റെ 50ആം വാർഷികം; പണപ്പിരിവായി പഞ്ചായത്തുകൾ 5000 വീതം നൽകണം

Read Next

ത്രിപുര സി.പി.എം എംഎൽഎയും തൃണമൂൽ മുൻ സംസ്ഥാന അധ്യക്ഷനും ബിജെപിയിൽ