ധോണി നിർമ്മിക്കുന്ന ആദ്യ ചിത്രം ‘എൽ.ജി.എം’ ആരംഭിച്ചു; കഥയെഴുതി സാക്ഷി

ചെന്നൈ : മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷിയും ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്‍റർടൈൻമെന്‍റും ചേർന്ന് നിർമ്മിക്കുന്ന ‘എൽജിഎം’ൻ്റെ ചിത്രീകരണം ആരംഭിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ പൂജ ചടങ്ങുകളോടെയാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. നവാഗതനായ രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് സാക്ഷി തന്നെയാണ്.

ഹരീഷ് കല്യാൺ, നദിയ, ഇവാന, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രമേഷ് തമിഴ്മണിയാണ് ചിത്രത്തിന്‍റെ സംഗീതവും ഒരുക്കുന്നത്. ധോണി എന്‍റർടൈൻമെന്‍റിന്‍റെ മുഖ്യധാരാ ചലച്ചിത്ര നിർമ്മാണത്തിലേക്കുള്ള ചുവടുവയ്പ്പിനെ അടയാളപ്പെടുത്തുന്ന ഈ ചിത്രം ഒരു ഫാമിലി എന്‍റർടെയ്നറായിരിക്കും.

അർത്ഥവത്തായ കഥകളിലൂടെ രാജ്യത്തിന്‍റെ മുക്കിലും മൂലയിലുമുള്ള ഇന്ത്യൻ പ്രേക്ഷകരെ രസിപ്പിക്കുകയാണ് ധോണി എന്‍റർടൈൻമെന്‍റിന്‍റെ ലക്ഷ്യമെന്ന് ധോണി എന്‍റർടൈൻമെന്‍റ് ബിസിനസ് ഹെഡ് വികാസ് ഹസിജ പറഞ്ഞു. “ധോണി എന്‍റർടൈൻമെന്‍റ് നല്ല തിരക്കഥകൾക്കായി തിരയുകയാണ്. തമിഴിൽ കൂടുതൽ സിനിമകൾ ചെയ്യാനാണ് ആലോചന. ഇന്നത്തെ തുടക്കം തമിഴ് സിനിമയിൽ ധോണി എന്‍റർടൈൻമെന്‍റിന്‍റെ നീണ്ടതും ഫലപ്രദവുമായ ഇന്നിംഗ്സിനെ അടയാളപ്പെടുത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Previous

മുൻകാല തെന്നിന്ത്യൻ സംഘട്ടന സംവിധായകൻ‌ ജൂഡോ രത്നം അന്തരിച്ചു

Read Next

അടൂരിന്റെ ‘സ്വയംവര’ത്തിൻ്റെ 50ആം വാർഷികം; പണപ്പിരിവായി പഞ്ചായത്തുകൾ 5000 വീതം നൽകണം