ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബെംഗളൂരു: പ്രസംഗത്തിനിടെ വെള്ളപ്പൊക്കത്തെക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ച സ്വാമിയുടെ കൈയിൽ നിന്ന് മൈക്ക് തട്ടിയെടുത്ത് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബെംഗളൂരുവിലെ മഹാദേവപുരയിൽ നടന്ന മതചടങ്ങിനിടെയാണ് സംഭവം.
പ്രസംഗത്തിനിടെ മണ്ഡലത്തിലെ വെള്ളപ്പൊക്കവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഉന്നയിച്ച ഈശ്വരാനന്ദപുരി സ്വാമിയിൽ നിന്നാണ് മുഖ്യമന്ത്രി മൈക്ക് വാങ്ങിയത്. രാഷ്ട്രീയക്കാരാണ് പ്രശ്നത്തിന് ഉത്തരവാദികളെന്നാണ് സ്വാമി ആരോപിക്കുന്നത്. മൈക്ക് വാങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
“മഴ പെയ്താൽ ബെംഗളൂരു നഗരം കടുത്ത പ്രശ്നങ്ങൾ നേരിടുകയാണ്. എന്തുകൊണ്ടാണ് അധികാരികൾ നടപടിയെടുക്കുകയും പരിഹരിക്കുകയും ചെയ്യാത്തതെന്ന് എനിക്കറിയില്ല. മഴ പെയ്താൽ എന്താണ് പ്രശ്നമെന്ന് അവർക്ക് മനസ്സിലാകുന്നില്ലേ? പല മുഖ്യമന്ത്രിമാരും ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് പറഞ്ഞു” സ്വാമി പറഞ്ഞു. ബസവരാജ് ബൊമ്മൈ ഉടൻ തന്നെ മൈക്ക് പിടിച്ചുവാങ്ങി മറുപടി നൽകുകയായിരുന്നു.