ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ആർ.ആർ.ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ലഭിച്ച ഗോൾഡൻ ഗ്ലോബ് പുരസ്കാരവും 95-ാമത് ഓസ്കർ നാമനിർദേശവും ലഭിച്ച് ലോകശ്രദ്ധയാകർഷിച്ച സംഗീതസംവിധായകനാണ് എം.എം. കീരവാണി. മരഗതമണി, എം.എം. ക്രീം എന്നും അറിയപ്പെടുന്ന അദ്ദേഹത്തെക്കുറിച്ച് അധികം അറിയാത്ത ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് എ.ആർ.റഹ്മാൻ.
സംഗീത രംഗം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് കീരവാണി ചിന്തിച്ചിരുന്നതായാണ് റഹ്മാൻ വെളിപ്പെടുത്തിയത്. അദ്ദേഹം ഒരു മികച്ച സംഗീത സംവിധായകനാണ്, പക്ഷേ അദ്ദേഹത്തിനു അർഹമായ അംഗീകാരം ലഭിച്ചിരുന്നില്ല, 2015ൽ സംഗീത രംഗം ഉപേക്ഷിക്കാൻ കീരവാണി ആലോചിച്ചിരുന്നു. എന്നാൽ അന്നു മുതലാണ് കീരവാണിയുടെ കരിയർ ആരംഭിച്ചതെന്നും എ.ആർ റഹ്മാൻ പറഞ്ഞു.
സ്വന്തം ജീവിതം അവസാനിച്ചുവെന്ന് ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ, നിങ്ങളുടെ ജീവിതം ആരംഭിക്കുന്ന ഘട്ടമായിരിക്കാം അത്. ഇതാണ് ഏറ്റവും വലിയ ഉദാഹരണം. 35 വർഷമായി ജോലി ചെയ്യുന്ന ആ മഹാനായ മനുഷ്യൻ ഒരിക്കൽ രംഗം വിടാൻ ആലോചിച്ചിരുന്നുവെന്നും അവിടെയാണ് അദ്ദേഹത്തിന്റെ കരിയർ ആരംഭിച്ചതെന്നും താൻ എല്ലായ്പ്പോഴും തന്റെ കുട്ടികളോട് പറയാറുണ്ടെന്നും റഹ്മാൻ പറഞ്ഞു.