ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് മഹാരാഷ്ട്ര ഗവർണറായി നിയമിതനായേക്കും. നിലവിൽ സംസ്ഥാന ഗവർണറായ ഭഗത് സിംഗ് കോഷിയാരി സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് അമരീന്ദർ സിംഗിനെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ വന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനം നേരിടുന്ന കോഷിയാരിയുടെ രാജിയാവശ്യം വളരെക്കാലമായി ഉയർന്നിരുന്നു.
തിങ്കളാഴ്ച കോഷിയാരി രാജി സന്നദ്ധത അറിയിക്കുകയും ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോഷിയാരിയുടെ പിൻഗാമിയെക്കുറിച്ചുള്ള ചർച്ചകളും അഭ്യൂഹങ്ങളും പരന്നത്. 81 കാരനായ കോഷിയാരി 2019 സെപ്റ്റംബറിലാണ് മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റത്.
പ്രധാനമന്ത്രിയുടെ സമീപകാല മുംബൈ സന്ദർശന വേളയിൽ, എല്ലാ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളും വിട്ടൊഴിയാനും ശിഷ്ടകാലം വായന, എഴുത്ത്, മറ്റ് പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ചെലവഴിക്കാനുമുള്ള ആഗ്രഹം അറിയിച്ചു. പ്രധാനമന്ത്രിയിൽ നിന്ന് തനിക്ക് എല്ലായ്പ്പോഴും സ്നേഹവും പരിഗണനയും ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തിലും അദ്ദേഹത്തിൽ നിന്ന് സമാനമായ അനുഭവം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ കോഷിയാരി പറഞ്ഞു.