ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് ദുബായിലേക്ക് പോകാൻ ഡൽഹി പട്യാല ഹൗസ് കോടതിയുടെ അനുമതി. ജനുവരി 27 മുതൽ 30 വരെ നടക്കുന്ന പെപ്സികോ കോൺഫറൻസിൽ പങ്കെടുക്കുന്നതിനാണ് കോടതി അനുമതി നൽകിയത്. സുകാഷ് ചന്ദ്രശേഖർ നടത്തിയ 200 കോടി തട്ടിപ്പ് കേസിലെ കുറ്റാരോപിതയാണ് ജാക്വിലിൻ.
ശനിയാഴ്ച നടക്കുന്ന പരിപാടിയിലെ പ്രധാന പെർഫോമർ താനാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടി കോടതിയെ സമീപിച്ചത്. സുകാഷിന്റെ കാമുകിയായിരുന്നെന്നും മോഷ്ടിച്ച പണം ഉപയോഗിച്ച് ജാക്വിലിന് ആഢംബര വസ്തുക്കൾ സമ്മാനമായി നൽകിയെന്നുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ വാദം.
ജാക്വിലിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 2022 നവംബർ 15 മുതൽ നടിക്ക് സ്ഥിരം ജാമ്യം നൽകിയിട്ടുണ്ട്.