സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം; ചിത്രങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്

ചെന്നൈ: തമിഴ് സൂപ്പർ താരം സൂര്യയ്ക്കും ഭാര്യ ജ്യോതികയ്ക്കുമൊപ്പമുള്ള പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ചിത്രം വൈറൽ. ‘എപ്പോഴും പ്രചോദിപ്പിക്കുന്ന സുഹൃത്തുക്കൾ’ എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് തന്നെയാണ് ചിത്രം പങ്കുവെച്ചത്. പതിനായിരക്കണക്കിന് ആളുകളാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. സൂര്യയുടെ കരിയറിലെ 42-ാമത്തെ ചിത്രമാണിത്. ഗ്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പതാനിയാണ് നായിക. 3ഡി സാങ്കേതിക വിദ്യയിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ഹിന്ദി അവകാശം 100 കോടി രൂപയ്ക്കാണ് വിറ്റുപോയത് എന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. 

‘കാതൽ’ എന്ന മലയാള ചിത്രത്തിലാണ് ജ്യോതിക അവസാനമായി അഭിനയിച്ചത്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകൻ. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി വെള്ളിത്തിരയിൽ ഒന്നിക്കുന്നതിനാൽ പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ‘കാതൽ’.

K editor

Read Previous

തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള അടുപ്പം; ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെ ഡല്‍ഹിക്ക് വിളിപ്പിച്ചു

Read Next

നരേന്ദ്ര മോദി തമിഴ്നാട്ടിൽ നിന്ന് മത്സരിച്ചേക്കും; അഭ്യൂഹങ്ങൾക്ക് ശക്തി പകർന്ന് അണ്ണാമലൈ