ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗും ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ നേസൽ കോവിഡ് -19 വാക്സിൻ പുറത്തിറക്കി. മൂക്കിലൂടെ നൽകുന്ന ഈ ‘ഇൻകോവാക്ക്’ വാക്സിൻ ഭാരത് ബയോടെക്കാണ് നിർമ്മിക്കുന്നത്.
രണ്ട് ഡോസായി വാക്സിൻ എടുക്കാനും ബൂസ്റ്റർ ഡോസായി സ്വീകരിക്കാനുമാണ് അനുമതി നൽകിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് വാക്സിൻ വാങ്ങുമ്പോൾ ഒരു ഡോസിന് 325 രൂപയ്ക്കും സ്വകാര്യ ക്ലിനിക്കുകൾക്ക് 800 രൂപയ്ക്കും വാക്സിൻ നൽകാമെന്ന് ഭാരത് ബയോടെക് അറിയിച്ചു. ഏത് വാക്സിൻ എടുത്ത 18 വയസ് പൂർത്തിയായവർക്കും ഈ വാക്സിൻ ബൂസ്റ്റർ ഡോസായി സ്വീകരിക്കാം. ആദ്യമായി മൂക്കിലൂടെ വാക്സിൻ സ്വീകരിക്കുന്നവർ 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസായി എടുക്കേണ്ടത്. റിപ്പബ്ലിക് ദിനത്തിൽ നേസൽ കോവിഡ് -19 വാക്സിൻ പുറത്തിറക്കുമെന്ന് ഭാരത് ബയോടെക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.