ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കെ.ജി.എഫ് ചാപ്റ്റർ 1 റിലീസ് ആകുന്നത് വരെ, ആ സംസ്ഥാനത്തിനു പുറത്ത് സാന്ഡല് വുഡ് സിനിമകളെക്കുറിച്ച് ചുരുക്കം സിനിമാപ്രേമികൾക്കു മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും, പ്രശാന്ത് നീൽ സംവിധാനം ചെയ്ത സിനിമ ഫ്രാഞ്ചൈസി സാൻഡൽവുഡിനെക്കുറിച്ചുള്ള എല്ലാ മുൻ വിധികളും മാറ്റിമറിച്ചു. പിന്നാലെ വിക്രാന്ത് റോണ, ചാർലി 777, കാന്താര തുടങ്ങിയ ഹിറ്റുകളുമെത്തി. ഇപ്പോഴിതാ, പാൻ-ഇന്ത്യൻ പ്രേക്ഷകരെ പ്രതീക്ഷിച്ച് കന്നഡയിൽ നിന്ന് മറ്റൊരു ചിത്രം കൂടി എത്തുകയാണ്. ആർ ചന്ദ്രു സംവിധാനം ചെയ്യുന്ന ‘കബ്സ’ എന്ന ചിത്രത്തിൽ ഉപേന്ദ്ര, കിച്ച സുദീപ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം മാർച്ച് 17 ന് ലോകമെമ്പാടും റിലീസ് ചെയ്യും.
1974-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പീഡകള് ഏറ്റുവാങ്ങിയ ഒരു സ്വാതന്ത്ര്യ സേനാനിയുടെ മകൻ അധോലോകത്തിലെത്തുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് കബ്സ പറയുന്നത്. കന്നഡയ്ക്കും, മലയാളത്തിനും പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ എന്നീ ഏഴ് ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. കെജിഎഫ് സംഗീത സംവിധായകനായ രവി ബസ്രൂരാണ് ചിത്രത്തിനു സംഗീതമൊരുക്കുന്നത്. ശ്രിയ ശരൺ, ശിവരാജ് കുമാർ, ജഗപതി ബാബു, പ്രകാശ് രാജ്, സമുദ്രക്കനി, നവാബ് ഷാ, കബീർ ദുഹാൻ സിംഗ്, മുരളി ശർമ, പോഷാനി കൃഷ്ണ മുരളി, ജോൺ കൊക്കൻ പ്രമോദ് ഷെട്ടി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം എ.ജെ ഷെട്ടി, കലാസംവിധാനം ശിവകുമാർ, ചിത്രസംയോജനം മഹേഷ് റെഡ്ഡി, ആക്ഷൻ കൊറിയോഗ്രഫി പീറ്റർ ഹെയ്ൻ, രവിവർമ്മ, വിജയ്, വിക്രം, റാം ലക്ഷ്മൺ എന്നിവരുടേതാണ്.