രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ നാം നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

“ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തികശക്തിയാണ് ഇന്ത്യ. ഗവണ്മെന്റിൻ്റെ സമയോചിതമായ ഇടപെടലുകളിലൂടെയാണ് ഇത് സാധ്യമായത്. ആത്മനിർഭർ ഭാരത് പദ്ധതിക്ക് ജനങ്ങൾക്കിടയിൽ മികച്ച സ്വീകരിതയാണ് ലഭിച്ചതെന്നും” രാഷ്ട്രപതി കൂട്ടിച്ചേർത്തു.

Read Previous

രാഷ്ട്രീയ നേട്ടം പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് കേന്ദ്രത്തിൻ്റെ ശ്രദ്ധ: നിതീഷ് കുമാർ

Read Next

വിമാനക്കമ്പനിക്കാരുടെ അനാസ്ഥ മൂലം യാത്ര തടസ്സപ്പെട്ടാൽ നഷ്ടപരിഹാരത്തിനു വ്യവസ്ഥ