രാഷ്ട്രീയ നേട്ടം പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് കേന്ദ്രത്തിൻ്റെ ശ്രദ്ധ: നിതീഷ് കുമാർ

പട്ന: സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക കാര്യങ്ങളിൽ ഇതുവരെയില്ലാത്ത രീതിയിലുള്ള കേന്ദ്ര സർക്കാർ ഇടപെടലാണ് ഇപ്പോൾ നടത്തുന്നതെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വിഭവസമാഹരണത്തിനായി ദരിദ്ര സംസ്ഥാനങ്ങൾ കടമെടുക്കുന്നത് കേന്ദ്ര സർക്കാർ നിയന്ത്രിക്കുകയാണ്. കേന്ദ്രസഹായത്തിന്‍റെ കുറവ് നികത്താൻ മുൻകാലങ്ങളിൽ വായ്പയെടുക്കാൻ അനുവദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രചാരണമല്ലാതെ മറ്റൊന്നും കേന്ദ്രസർക്കാർ ചെയ്യുന്നില്ല. രാഷ്ട്രീയ നേട്ടം പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബി.ജെ.പി സഖ്യത്തിലായിരുന്നപ്പോൾ ബിഹാറിനു കൂടുതൽ കേന്ദ്രസഹായം ആവശ്യപ്പെട്ടതു പരിഗണിച്ചിരുന്നില്ല. ദരിദ്ര സംസ്ഥാനങ്ങൾ പുരോഗമിക്കുന്നില്ലെങ്കിൽ രാജ്യം എങ്ങനെ വികസിക്കുമെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ ബജറ്റ് വെവ്വേറെ അവതരിപ്പിക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

K editor

Read Previous

രാജ്യവ്യാപക ബാങ്ക് പണിമുടക്ക്; ഉപഭോക്താക്കൾക്ക് എസ്ബിഐയുടെ മുന്നറിയിപ്പ്

Read Next

രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു