ഡോക്യുമെന്‍ററി പ്രദർശനം; ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ സംഘർഷം

ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചതിനെച്ചൊല്ലി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ സംഘർഷം. സർവകലാശാല അധികൃതർ പ്രദർശനാനുമതി നിഷേധിച്ചിട്ടും വിദ്യാർത്ഥികൾ തടിച്ചുകൂടിയതിനെ തുടർന്നാണ് പോലീസുമായി സംഘർഷമുണ്ടായത്. തുടർന്ന് അഞ്ച് വിദ്യാർത്ഥികളെ കരുതൽ തടങ്കലിലാക്കി.

ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ എസ്.എഫ്.ഐയും എൻ.എസ്.യു.ഐയും അനുമതി തേടിയിരുന്നു. എന്നാൽ അധികൃതർ അനുമതി നിഷേധിച്ചു. തുടർന്ന് ഈ സംഘടനകളുടെ വിദ്യാർത്ഥി നേതാക്കളെ കസ്റ്റഡിയിലെടുത്തു. നാല് എസ്.എഫ്.ഐ നേതാക്കളും ഒരു എൻ.എസ്.യു.ഐ നേതാവുമാണ് അറസ്റ്റിലായത്. ഇതിൽ നാലുപേർ മലയാളികളാണ്. അസീസ്, നിവേദ്യ, അഭിരാം, തേജസ് എന്നിവരാണ് അറസ്റ്റിലായത്.

വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇരു സംഘടനകളും സംയുക്തമായി പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. വിദ്യാർത്ഥി പ്രതിഷേധം കണക്കിലെടുത്ത് സർവകലാശാല വിദ്യാർത്ഥികളുടെ ഒത്തുചേരൽ നിരോധിച്ചു. കാമ്പസ് ഗേറ്റുകൾ അടച്ചു.

K editor

Read Previous

ഹിന്‍ഡന്‍ബര്‍ഗിൻ്റെ റിപ്പോര്‍ട്ട് തള്ളി അദാനി ഗ്രൂപ്പ്

Read Next

തമിഴ്‌നാട്ടില്‍ ഗുട്ക, പാന്‍മസാല എന്നിവയുടെ ഉത്പാദനവും വില്‍പനയും നിരോധിച്ചുള്ള ഉത്തരവിന് സ്റ്റേ