ഹിന്‍ഡന്‍ബര്‍ഗിൻ്റെ റിപ്പോര്‍ട്ട് തള്ളി അദാനി ഗ്രൂപ്പ്

മുംബൈ: ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ടുകൾ തള്ളി അദാനി ഗ്രൂപ്പ്. ജനുവരി 24നു ഹിൻഡൻബർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണെന്നും രാജ്യത്തെ കോടതികൾ ഉൾപ്പെടെ തള്ളിക്കളഞ്ഞ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

അദാനി എന്‍റർപ്രൈസസിന്‍റെ ഫോളോ ഓൺ പബ്ലിക് ഓഫർ അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് റിപ്പോർട്ടെന്നാണ് ആരോപണം. ജനുവരി 27 മുതൽ 31 വരെ രാജ്യത്തെ ഏറ്റവും വലിയ എഫ്പിഒയിലൂടെ 20,000 കോടി രൂപ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്. അദാനി ഗ്രൂപ്പിനു കീഴിലുള്ള എല്ലാ കമ്പനികളും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

K editor

Read Previous

അദാനി ഗ്രൂപ്പിൻ്റെ ഓഹരികൾ വിപണിയിൽ ഇടിവ് നേരിടുന്നു; നഷ്ടം 46,000 കോടി

Read Next

ഡോക്യുമെന്‍ററി പ്രദർശനം; ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ സംഘർഷം