മുക്കുപണ്ടത്തട്ടിപ്പ് പ്രതി വിദേശത്തേക്ക് കടന്നു

മേൽപ്പറമ്പ് : വ്യാജ സ്വർണ്ണക്കട്ടി പണയംവെച്ച് 6.55 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയെ കണ്ടെത്താനായില്ല. ചെർക്കളയിലെ മുഹമ്മദ് സഫ്‌വാനെതിരെയാണ് 46, കേരള ഗ്രാമീൺ ബാങ്ക് മേൽപ്പറമ്പ് ശാഖാ മാനേജർ, എം. ശരത് മേൽപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിലാണ് പ്രതി ഒളിവിലായത്. സ്വർണ്ണം പൂശിയ വെള്ളിക്കട്ടി പണയം വെച്ചാണ് തുക തട്ടിയതെന്ന് പരാതിയിൽ പറയുന്നു.

2021 സെപ്റ്റംബർ എട്ട്, ഒൻപത് തീയതികളിലായി 102-ഉം 108-ഉം ഗ്രാം വീതമുള്ള രണ്ട് സ്വർണ്ണക്കട്ടിയാണ് (26.37 പവൻ) സഫ്‌വാൻ പണയം വെച്ചത്. ആദ്യത്തേതിന് 3.20 ലക്ഷവും രണ്ടാമത്തേതിന് 3.35 ലക്ഷം രൂപയും ബാങ്ക് നൽകി. കാലാവധി അവസാനിച്ചത് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടും പണയ സ്വർണ്ണം തിരിച്ചെടുക്കാൻ ഇടപാടുകാരനെത്താത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കബളിപ്പിക്കപ്പെട്ടത് ബാങ്ക് തിരിച്ചറിഞ്ഞത്.

വില്‍പ്പന നടത്തിയ പണയവസ്തു വെള്ളിക്കുമേല്‍ സ്വര്‍ണം പൂശിയതായിരുന്നു. ജനുവരി രണ്ടിനാണ്‌ മാനേജർ പോലീസിൽ പരാതി നൽകിയത്‌. പ്രതി കുടുംബസമേതം വിദേശത്തേക്ക് കടന്നതായാണ് സൂചന. സമാനമായ തട്ടിപ്പ് വേറെ നടന്നിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

LatestDaily

Read Previous

പോലീസിനെ കല്ലെറിഞ്ഞ പ്രതികൾക്ക് റെയ്ഡ്

Read Next

ബേക്കറിയിൽ നിന്ന് 5 ലക്ഷം രൂപ കവർന്ന  പ്രതി പിടിയിൽ; പിടിയിലായത് പനത്തടി സ്വദേശി