റിലീസിന് മുമ്പേ ചോർന്നു; വ്യാജ പതിപ്പിനെതിരെ പഠാന്റെ അണിയറ പ്രവർത്തകർ

ഷാരൂഖ് ഖാൻ നായകനായ ‘പഠാൻ’ റിലീസിന് മുമ്പ് ചോർന്നതായി റിപ്പോർട്ട്. റിലീസിന്റെ തലേദിവസമായ ജനുവരി 24 നാണ് ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഓൺലൈനിൽ എത്തിയത്.

വ്യാജ പതിപ്പിനെതിരെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രംഗത്തെത്തി. തിയേറ്ററിൽ പോയി തന്നെ സിനിമ കാണണമെന്ന് നിർമ്മാതാക്കൾ അഭ്യർത്ഥിച്ചു.

സിനിമയുടെ രംഗങ്ങൾ തിയേറ്ററുകളിൽ നിന്ന് ചിത്രീകരിച്ച് പ്രചരിപ്പിക്കരുതെന്നും നിർമ്മാതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്. വ്യാജ പതിപ്പ് പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും യഷ് രാജ് ഫിലിംസ് അറിയിച്ചു.

K editor

Read Previous

കഫേ കോഫി ഡേയ്ക്ക് 25 കോടി രൂപ പിഴ ചുമത്തി സെബി; 45 ദിവസത്തിനകം തുക അടയ്ക്കണം

Read Next

ശ്രദ്ധ വോൾക്കർ വധകേസ്; പൊലീസ് കുറ്റപത്രം സമർപ്പിച്ചു