ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ലക്നൗ: ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നൗവിലെ ഹസ്രത്ഗഞ്ചിൽ നാലുനില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. അലയ അപ്പാർട്ട്മെന്‍റ് എന്ന കെട്ടിടമാണ് തകർന്നത്. യു പി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും എൻഡിആർഎഫ്-എസ്ഡിആർഎഫ് ടീമുകൾ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസും അഗ്നിശമന സേനാംഗങ്ങളും എത്തി ചേർന്നിട്ടുണ്ടെന്നും ബ്രിജേഷ് പഥക് അറിയിച്ചു.
കെട്ടിടം തകർന്നതിന്‍റെ കാരണം വ്യക്തമല്ലെന്ന് ലഖ്നൗ ജില്ലാ മജിസ്ട്രേറ്റ് സൂര്യപാൽ ഗാംഗ്വാർ പറഞ്ഞു. ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും ചൊവ്വാഴ്ച ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിനാലാണോ കെട്ടിടം തകർന്നതെന്ന് അന്വേഷിക്കുന്നുണ്ട്.