ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കരിവെള്ളൂർ: ദേശീയപാതയിൽ കരിവെള്ളൂർ ടൗണിന് സമീപത്തെ ജ്വല്ലറിയിൽ ഷട്ടറിൻ്റെ ഇരുഭാഗത്തെയും പൂട്ടുകൾ തകർത്ത് വീണ്ടും മോഷണശ്രമം. കരിവെള്ളൂർ തെക്കേ മണക്കാട് സ്വദേശി സി.കെ.വി.ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള സി കെ വി .ജ്വല്ലറി വർക്സിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെ മീൻ വണ്ടിയുമായി പോകുകയായിരുന്ന ഓണക്കുന്ന് സ്വദേശിയാണ് ജ്വല്ലറിയുടെ ഷട്ടർ പാതി തുറന്ന് വെച്ച നിലയിൽ കണ്ടത്. തുടർന്ന് ഉടമയെ വിവരമറിയിക്കുകയായിരുന്നു.
ഷട്ടറിന്റെ ഇരുവശത്തെയും പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ചെറിയ അലമാരയുടെ വാതിൽ തകർത്ത ശേഷം സാധന സാമഗ്രികളും സ്വർണ്ണ പണിക്ക് ഉപയോഗിക്കുന്ന ടൂൾസും മറ്റും വാരിവലിച്ചിട്ടു.കഴിഞ്ഞയാഴ്ച മോഷണശ്രമം നടന്ന ശേഷം ജ്വല്ലറിയിൽ കാര്യമായൊന്നും ഉടമ സൂക്ഷിച്ചിരുന്നില്ല. അലമാരക്ക് സമീപം സൂക്ഷിച്ച നാല് വെള്ളി ഉറുക്ക് താഴേക്ക് തള്ളിയിട്ട നിലയിലാണ്.
സ്ഥലത്ത് നിന്നും മോഷ്ടാവ് കൈയിൽ കരുതിയ ജാക്കി ലിവർ ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്തു. വിവരമറിഞ്ഞ് പയ്യന്നൂരിൽ നിന്നും എസ്.ഐ.കെ.എസ്. മുഹമ്മദ് സലീമും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. ഇക്കഴിഞ്ഞ 16ന് തിങ്കളാഴ്ചയും ജ്വല്ലറിയിൽ കവർച്ചാ ശ്രമമുണ്ടായി. കെട്ടിടത്തിലെ ജനതാദൾ ഓഫീസിന്റെ കോണിയിലെ ഗ്രിൽസ് തകർത്ത മോഷ്ടാവ് ജ്വല്ലറിയുടെ ചുമർ തുരക്കാൻ ശ്രമം നടത്തി. നേരം വെളുത്ത് ആൾ പെരുമാറ്റമായതോടെ ചുമർ തുരക്കാൻ കൊണ്ടുവന്ന പിക്കാസും കമ്പി പാരയും സ്ഥലത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.