Breaking News :

നഗ്ന വീഡിയോ ഡോക്ടർക്ക് ജാമ്യം

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: നഴ്സിംഗ് വിദ്യാർത്ഥിനികൾക്ക്  നഗ്ന വീഡിയോ കാട്ടിക്കൊടുത്തുവെന്ന കേസ്സിൽ ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. അഭിലാഷ് പോലീസിൽ കീഴടങ്ങി. നാലു നഴ്സിംഗ് വിദ്യാർത്ഥിനികളുടെ പരാതിയിൽ ഡോ. അഭിലാഷിനെ  പ്രതി ചേർത്ത് ഹൊസ്ദുർഗ് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തിരുന്നു.

ഡോ. അഭിലാഷ് കേരള ഹൈക്കോടതിയിൽ ബോധിപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് കേസ്സന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് അഭിലാഷ് ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ മുമ്പാകെ കീഴടങ്ങുകയായിരുന്നു. അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി കോടതി ഡോക്ടർക്ക് ജാമ്യം അനുവദിച്ചു.

Read Previous

പെപ്സിയുടെ ബ്രാൻഡ് അംബാസഡറാവാൻ യാഷ്

Read Next

കരിവെള്ളൂർ ജ്വല്ലറിയിൽ വീണ്ടും മോഷണശ്രമം