ഡല്‍‌ഹിയില്‍ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 30 സെക്കൻഡ് നീണ്ടുനിന്നു. ഉച്ചയ്ക്ക് 2.28 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ആളുകൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്ക് ഓടിയെത്തിയതായി സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. വൈബ്രേഷനിൽ വീട്ടുപകരണങ്ങൾ കുലുങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ നിരവധി പേർ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

K editor

Read Previous

സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ദിഗ്‌വിജയ് സിങ്ങിൻ്റെ പ്രസ്താവന തള്ളി രാഹുല്‍ ഗാന്ധി

Read Next

ബെംഗളൂരുവിലെ ഫ്ളൈ ഓവറിൽ നിന്ന് പണം വലിച്ചെറിഞ്ഞ് യുവാവ്; വൈറലായി ദൃശ്യങ്ങൾ