ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അഹമ്മദാബാദ്: പ്രശസ്ത ഇന്ത്യൻ വാസ്തുശിൽപിയും പ്രിറ്റ്സ്കർ സമ്മാന ജേതാവുമായ ബാലകൃഷ്ണ ദോഷി (95) അന്തരിച്ചു.
2022 മെയ്യിൽ റോയൽ ഗോൾഡ് അവാർഡ് നേടി ബാലകൃഷ്ണ വിത്തൽദാസ് ദോഷി എന്ന ബി എൽ ദോഷി ഇന്ത്യക്കാരുടെ അഭിമാനമായി മാറി. ആര്‍ക്കിടെക്ചര്‍ നൊബേല്‍ എന്നറിയപ്പെടുന്ന പ്രിറ്റ്സ്കർ പ്രൈസും റോയൽ ഗോൾഡ് മെഡലും നേടിയ അപൂർവം വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. 2018 ലാണ് അദ്ദേഹം പ്രിറ്റ്സ്കർ അവാർഡ് നേടിയത്. ബ്രിട്ടീഷ് രാജ്ഞി നേരിട്ട് നൽകുന്ന അവാർഡാണ് റോയൽ ഗോൾഡ് അവാർഡ്.
അഹമ്മദാബാദിലെ ഏറ്റവും പ്രശസ്തമായ നിരവധി കെട്ടിടങ്ങളുടെ സ്രഷ്ടാവ് കൂടിയാണ് ബാലകൃഷ്ണ ദോഷി. ചണ്ഡീഗഢ് നഗരം മുതൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്‍റെ ആസ്ഥാനം വരെ ബാലകൃഷ്ണ ദോഷിയുടെ വൈദഗ്ധ്യം തുളുമ്പുന്ന സൃഷ്ടികളാണ്.