വനിതാ ക്യാബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

ന്യൂഡൽഹി: ഫ്ലൈറ്റ് അറ്റൻഡൻ്റിനോട് മോശമായി പെരുമാറിയ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ഡൽഹി-ഹൈദരാബാദ് സ്പൈസ്ജെറ്റ് വിമാനത്തിലാണ് സംഭവം. പ്രശ്നമുണ്ടാക്കിയ യാത്രക്കാരെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപിക്കുകയായിരുന്നു.

വനിതാ ക്യാബിൻ ക്രൂവുമായി ഒരു യാത്രക്കാരൻ വാക്ക് തർക്കത്തിലേർപ്പെടുകയും മറ്റൊരു യാത്രക്കാരനും പ്രശനത്തിൽ ഇടപ്പെടുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിന്നു. യാത്രക്കാരൻ ജീവനക്കാരിയുടെ ദേഹത്ത് സ്പർശിച്ചതായും മറ്റ് ജീവനക്കാർ പരാതിപ്പെട്ടു.

സ്പൈസ്ജെറ്റ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പ് അനുസരിച്ച്, ഡൽഹിയിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യാനിരിക്കെയാണ് യാത്രക്കാരൻ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തത്. സംഭവത്തെക്കുറിച്ച് ക്യാബിൻ ക്രൂ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു.

Read Previous

ബീഹാറിൽ വീണ്ടും വിഷമദ്യ ദുരന്തം; 3 മരണം, ഏഴു പേർ ആശുപത്രിയിൽ

Read Next

മോദിയെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കരുത്: ജെഎന്‍യു അധികൃതർ